2012, മേയ് 8, ചൊവ്വാഴ്ച

ആത്മാവ് തൂക്കിയിട്ട പൂമരക്കൊമ്പ്





ഇന്നലെ വരെ

നീയെന്റെ നിഴലായിരുന്നു....

കോരിച്ചൊരിയും

മഴയില്‍ നീയെനിക്കൊരു കുടയായി

മഞ്ഞു പെയ്ത രാത്രിയില്‍ ‍

ചെമ്മരിയാടിന്റെ രോമംകൊണ്ടു നെയ്ത

കമ്പിളിപ്പുതപ്പുമായി നീ വന്നു...


എന്‍റെ ആത്മാവ്

തൂക്കിയിട്ട ആ പൂമരക്കൊമ്പിനു

ചുവട്ടിലിരുന്നാണ് നീ തീകാഞ്ഞത്

പണ്ടും ഞാനൊന്നും കൊതിച്ചിട്ടില്ല

വെറുതെ ഒരു സാമീപ്യം

അടുത്ത് എവിടെയോ ഉണ്ടെന്ന

ഒരു തോന്നല്‍

എന്നിട്ടും ഈ ഊഷരതയില്‍

നീ എന്നെ ഉപേക്ഷിച്ചല്ലോ....?

ഞാന്‍ ചാരമായ് മാറിയ

ഇവിടെയാണോ....നീ എന്നെ തിരയുന്നത്....?