2014, ജനുവരി 28, ചൊവ്വാഴ്ച

ഗന്ധകഭൂമി അലീനയോട് പറഞ്ഞത്



ഡ്യൂട്ടി കഴിഞ്ഞ്  രേത്തെ വീട്ടിലെത്താുള്ള അങ്കലാപ്പില്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോഴാണ് കയ്യിലൊരു ഫാക്സുമായി പ്യൂണ്‍ ശിവരാമന്‍ ഓടിക്കിതച്ചെത്തിയത്.
മേഡം സുപ്രീംകോര്‍ട്ടില്‍ നിന്നാണെന്ന് തോന്നുന്നു
അവള്‍ വാനിറ്റിബാഗ് മുന്‍സീറ്റിലേക്കെറിഞ്ഞ്, കൌതുകപൂര്‍വ്വം വായിച്ചുനോക്കി.
ധൃതിയില്‍ കാറില്‍ നിന്നുമിറങ്ങി  ഓഫീസിലേക്ക് തിരിച്ചു കയറി.
മേഡം, എനി പ്രോബ്ളം……
കാള്‍ മിസ്റര്‍ ദയാശങ്കര്‍
ദയാശങ്കര്‍ സീറ്റിലില്ല, ഇറങ്ങിയെന്ന് തോന്നുന്നു. 
അവര്‍ സെല്‍ഫോണ്‍ റിംങ് ചെയ്തു…..
ബെല്ലുണ്ട്, എടുക്കുന്നില്ല….
ഉം..ഇന്ന് വെള്ളിയാഴ്ചയല്ലേ മാഡം, ആള്‍ ഹില്‍വ്യൂ പാലസിലുണ്ടാകും.
ശിവാഎത്ര നേരമായാലും ഇന്ന് എന്നെ ഫ്ളാറ്റില്‍ വന്ന് കാണാന്‍ പറയണം
സംഗതി എന്തോ അര്‍ജന്റാണെന്ന് ശിവരാമനു മനസ്സിലായി.
ഫ്ളാറ്റിലെത്തിയതും അവര്‍ പെട്ടെന്ന് കുളിച്ച് ഫ്രഷായി, പോര്‍ട്ടിക്കോയിലെ നീണ്ട ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.
ടേബിളില്‍ വെച്ചിരുന്ന ഫയലില്‍ അവളുടെ കണ്ണുടക്കി, കൈ എത്തിച്ച് അവള്‍ ഫയലെടുത്ത്  ലെറ്റര്‍ ഒരാവര്‍ത്തി കൂടി വായിച്ചു.
പിന്നെ കുറച്ചു നേരം കണ്ണടച്ച് കിടന്നു, ചാരുകസേരയില്‍ നിന്നും താഴേക്ക് നീണ്ടു കിടന്നിരുന്ന  മുടി കാറ്റില്‍ ഇളകിക്കൊണ്ടിരുന്നു.മേശപ്പുറത്തിരുന്ന ലാപ്ടോപ്പിൽ അവള്‍ വിരല്‍ സ്പര്‍ശിച്ചു.
ഭര്‍ത്താവിന്റെ ഫേസ് ബുക്ക് ഹോംപേജില്‍ നിറയെ കട്ടിമീശക്കാരായ ആണുങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഡ്വക്കറ്റ് ജറല്‍ അലീന അലക്സിയുടെ മിഴികള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. ആ ആശ്ചര്യം പൊടുന്നനെ നെറ്റിയില്‍ സംശയത്തിന്റെ ചുളിവുകളും കണ്ണുകള്‍ കൂടുതള്‍ ഇറുക്കമുള്ളവയുമാക്കി. അലക്സിക്ക് ഇതെന്തുപറ്റി……..?
ഒന്നിലും ഒരു താല്പര്യവും കാണിക്കാതെ സദാ ചടഞ്ഞുകൂടിയിരിക്കുന്ന ഒരു വൃത്തികെട്ട പ്രകൃതം
ഒന്നു തലോടാന്‍ കൊതിച്ചിട്ട് എത്രനാളായി, സംസാരം തന്നെ പരിമിതപ്പെട്ടുപോകുന്നവര്‍ക്കിടയില്‍ പ്രണയത്തിനും, തലോടലിനുമൊക്കെ എന്ത് സ്ഥാനം
അലക്സീ, ഞാന്‍  ഓഫീസ് വിട്ടുവന്നാലെങ്കിലും ഈ ഫേസ്ബുക്കിലിങ്ങനെ  ചടഞ്ഞു കൂടിയിരിക്കുന്നത് നിര്‍ത്തി ഒന്ന് ഫ്രഷായിക്കൂടെ എന്റെ ഇഷ്ടാ
വെറുതെ  നോക്കി ചിരിച്ചെന്ന് വരുത്തും.പിന്നെയും നിഴല്‍ വീണകണ്ണുകള്‍ മറ്റെന്തിനോ വേണ്ടി പരതും പുതിയതായി വാങ്ങിച്ച ലാപ്ടോപ്പിന്റെ പാസ്‌വേര്‍ഡ് പോലും തന്നില്‍
നിന്നും മറച്ചുവയ്ക്കുന്നതിന്റെ നിഗൂഢതയാണ് മസ്സിലാകാത്തത് . അവള്‍ മനപ്പൂര്‍വ്വം ഒന്നും  ചോദിച്ചില്ല.
മെയില്‍ ഐഡികളുടേയും, ഫേസ് ബുക്കിന്റയും, ട്വിറ്ററിന്റെയും എന്തിനധികം കമ്പനിയുടെ സുപ്രധാമായ പല ഫയലുകളുടേയും പാസ്‌വേര്‍ഡുകള്‍ പോലും അലീനയ്ക്ക്  അറിയാമായിരുന്നു.
ഓരോ മനുഷ്യനും അവന്റെ ഹൃദയത്തികത്ത് ഒരു കൊച്ചു ഓര്‍മ്മക്കുറിപ്പ് കാത്തു സൂക്ഷിക്കുന്നുണ്ട്.ആരാലും വായിക്കപ്പെടാതെ മണ്ണോടു ചേരുന്ന മുഷ്ടിയോളം വലിപ്പം വരുന്ന ഒരു മാംസഡയറി.ഈശ്വരനല്ലാതെ മറ്റൊരാള്‍ക്കും അത്തരം ഡയറി തുറക്കാനും ആ നിലവറയിലെ രഹസ്യങ്ങള്‍ അടുത്തറിയാനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും ആ മനുഷ്യന്‍ പറയുന്നു. 'നിന്നെ മനസ്സിലാക്കിയ പോലെ ഈ ലോകത്ത് ഞാന്‍ മറ്റാരേയും മനസ്സിലാക്കിയിട്ടില്ലെന്ന്'. 
തങ്ങള്‍ക്കിടയില്‍ അത്തരം മറച്ചുപിടിക്കലുകള്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും അലക്സി എന്തൊക്കെയോ രഹസ്യങ്ങള്‍ അടക്കിപ്പിടിക്കുന്നതായി അലീനയ്ക്ക് തോന്നി
ഓഫീസിലെ സ്ത്രീ കെമിസ്റുകളെ പറ്റി വാതോരാതെ സംസാരിച്ചിരുന്ന അലക്സിയിപ്പോള്‍ സ്ത്രീ സൌഹൃദങ്ങളെ പറ്റി ഒരക്ഷരം പോലും ഉരിയാടാറില്ല എന്നതാണ് മറ്റൊരതിശയം
ചിലപ്പോള്‍ ചൊടിപ്പിക്കാനെന്നോണം, പൂര്‍വ്വകാല വിവാഹബന്ധങ്ങളിലെ സുഹൃത്തായ ജാക്വീലിന്റെ വീട്ടിലേക്കുള്ള സ്ഥിരം വിളികളെ പറ്റിപറയും.
എവിടെ….. റെസ്പോണ്‍സ്, ഒരു മരവിച്ച മട്ട്
'നിനക്കറിയുന്നതല്ലേ അലീനാഅത്തരം കേസുകളൊന്നും ഞാനിപ്പോള്‍ അറ്റന്റ് ചെയ്യാറില്ലായെന്ന് '
'സോദോം താഴ്വരയില്‍  കമ്പനി  പുതുതായി ആരംഭിക്കാന്‍ പോകുന്ന പൊട്ടാഷ് കമ്പനിയുടെ പ്രൊജക്ടിലാണ് മനസ്സ് നിറയെ
അതിനിടയില്‍ പ്ളീസ് അലീനാ ലിവ്മി എലോണ്‍'
അങ്ങിനെയെങ്കിലും ചില താല്പര്യങ്ങള്‍ ഉണ്ടായിവരട്ടെ എന്ന്  ആഗ്രഹിച്ചതാണെന്റെ തെറ്റ്
രാത്രിയുടെ യാമങ്ങളില്‍ അലീനയ്ക്ക് വല്ലാതെ ഒറ്റപ്പെടുന്നപോലെ തോന്നി. ഇരുട്ട് ഒരു കട്ടിപ്പുതപ്പായി അവളെ മൂടിയപ്പോള്‍ വല്ലാതെ കിതപ്പനുഭവപ്പെട്ടു.പെണ്ണിന്റെ വീര്‍പ്പ് മുട്ടല്‍ അസഹനീയം തന്നെ
തനിക്ക് അലക്സിയെ നഷ്ടപ്പെടുകയാണെന്ന അകാരണമായ ഒരു ഭയം അവളെ പിടികൂടി, അലക്സിയുടെ പുതിയ താല്‍പര്യങ്ങളില്‍ അവള്‍ക്ക് മടുപ്പനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മൃദുലതകളെ താലോലിക്കാതെ സ്നിഗ്ദതകളില്‍ വിരല്‍ സ്പര്‍ശിക്കാതെ അവള്‍ സീറോബള്‍ബിനു താഴെ എപ്പോഴും ബലമായി കമിഴ്ത്തപ്പെട്ടു. കീഴ്മെല്‍ മറിക്കപ്പെട്ട ഭൂമി പോലെ നിര്‍വികാരങ്ങള്‍ അവളെ  കൂടുതല്‍ കൂടുതല്‍ ഊഷരമാക്കി.
ഈയിടെയായി അലക്സിയിലെ മാറ്റങ്ങള്‍ അവളില്‍ സംശയത്തിന്റ നേരിയ നെരിപ്പോടുകള്‍ സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവിന്റെ ഓരോ ചലനങ്ങളും വീക്ഷിച്ച് അവ നിരന്തരം പീഡിപ്പിക്കുന്നതില്‍ സംതൃപ്തയായിരുന്നവളൊന്നുമായിരുന്നില്ല അലീന
കഴിഞ്ഞു പോയ വേനലവധിയെ അവള്‍ ഓര്‍മ്മയില്‍ ചികഞ്ഞെടുത്തു.
അലക്സി വന്ന് പോയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു, ഇത്രയും വൈകാറില്ല,
ആറുമാസം കൂടുമ്പോള്‍ വരുന്ന ആളാ
സുഹൃത്തുക്കളെ ഒരിക്കല്‍ പോലും വീട്ടിലേക്ക് ക്ഷണിക്കാത്ത അലക്സിയിപ്പോള്‍ മിക്ക ദിവസങ്ങളിലും പല സുഹൃത്തുക്കളുമായി വരുന്നു, പിന്നെ മുറിയടച്ച് ഒരേയൊരിരിപ്പാണ്. വിരസമായ ദിവസങ്ങളെ ജീവസുറ്റതാക്കാന്‍ ഡ്രീംഗ്സ് കഴിച്ചിരിക്കുകയായിരിക്കും എന്നാണ് കരുതിയിരുന്നത്.
ചിലപ്പോള്‍ പ്രായത്തില്‍ നന്നേ കുറവുള്ള കുട്ടികളേയും കൊണ്ടായിരിക്കും വരിക. അവരുടെ നോട്ടവും ഇടപെടലും അലീനയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.
നിര്‍ത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അലീന ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
അവര്‍ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ദയാശങ്കര്‍
കണ്ണുകളിലേക്ക് നോക്കാതെയായിരുന്നു അയാള്‍ നിന്നിരുന്നത്
അല്‍പം മിനുങ്ങിയ മട്ടുണ്ടെന്ന് തോന്നുന്നു, 
'വരൂ,'
'എന്താ മേഡം പെട്ടെന്ന് എന്നോട് വരണമെന്ന് പറഞ്ഞത്'
 '
എരിക്ക് കൊണ്ട് സീല്‍ ചെയ്ത് പൊട്ടിച്ച കവര്‍ അവള്‍ അയാള്‍ക്ക് നേരേ നീട്ടി.
അയാള്‍ സംശയത്തോടെ അവരെ നോക്കി ലെറ്റര്‍ നിവര്‍ത്തി വായിച്ചു
'മിസ്റര്‍ ദയാശങ്കര്‍
ഗവണ്‍മെന്റിന്റെ ഓര്‍ഡറാണ്, സ്വവര്‍ഗ്ഗരതി ആദ്യം കുറ്റമാണെന്നും പിന്നീട് അല്ലന്നും പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ വിമര്‍ശത്തിനിടയാക്കിയിരുന്നല്ലോ
'മാഡം ആ കേസിനെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല.
എങ്കിലും അത് വെറും ന്യൂനപക്ഷത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ലേ'
'ആരു പറഞ്ഞു',
സ്വവര്‍ഗ്ഗ രതിക്കാരില്‍ എട്ടു ശതമാനം പേര്‍ക്ക് എച്ച്. ഐവി ബാധയുള്ളതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇന്ന് അവരില്‍ എത്രപേര്‍ക്ക് എയ്ഡ്സ്, എച്ച്. ഐവി രോഗബാധിതയുണ്ടെന്ന് അടിയന്തിരമായി കണക്കെടുപ്പ് നടത്തി വെളിപ്പെടുത്തണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
'എന്നിട്ടാണോ ദയാശങ്കര്‍ ഇതൊരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമാക്കി താങ്കള്‍ ഇതിനെ കുറച്ചുകാണുന്നത്'
'ശരിയായ വിവരങ്ങള്‍ ശേഖരിച്ച്, പഠിച്ച് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിന്‌ അഭിഭാഷകരെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടല്ലോ…'
സ്വവര്‍ഗ്ഗ ലൈംഗികതയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്  പശ്ചാത്തലത്തില്‍ എഴുതിയുണ്ടാക്കി സബ്മിറ്റ്  ചെയ്യാനാണിപ്പോള്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം . കുറച്ച് ക്ളിപ്പിംഗ്സുകളും.അതിനേറ്റേവും പറ്റിയ ഇടം സൊദോം ഗൊമോറെ തന്നെ.


നമുക്ക് അവിടെ നിന്നും തുടങ്ങാം
സോദോം ഗൊമോറയിലേക്കുള്ള യാത്രക്ക് തയ്യാറായിക്കൊള്ളൂ.അടുത്ത ആഴ്ച പുറപ്പെടണം. റൊറ്റോ ലിംഗ്സിന്റെ ഒരു തീസിസ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും വായിക്കാനിടയായി. സൊദോം ആന്റ് ഗൊമോറൊ…. ഇറ്റ് വാസ് കൊയറ്റ് ഇന്‍ട്രസ്റിംഗ്ആണുങ്ങള്‍ക്കിത്രയും മ്ളേഛമായി ലൈംഗികതയെ സമീപിക്കാന്‍ കഴിയുമോ….? ദയാശങ്കര്‍……, സത്യത്തില്‍ ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാടിനോട്  എനിക്ക് അറപ്പും വെറുപ്പുമാണ് തോന്നുന്നത്
അവരുടെ  ത്രഡ് ചെയ്ത പുരികത്തില്‍ വെറുപ്പ് നിറഞ്ഞ് കത്തി, അവള്‍ താഴേക്ക് ശക്തമായി ഊക്കോടെ തുപ്പി.
'മേഡം ഇത് പുരുഷന്മാരില്‍ മാത്രമുള്ള ഒരു ലൈംഗിക വൈകൃതല്ല, സ്ത്രീകളിലും…….'
'എനിക്കറിയാം ഹോസ്റലുകളിലും, ജയിലറകളിലും, പിന്നെ പ്രവാസ ജീവിതത്തിലും ഇതൊക്കെ വളരെ അസാധാരണയായി കണ്ടു വരുന്നതായി പറയപ്പെടുന്നു.
'സ്വവര്‍ഗപ്രേമം തികച്ചും അധാര്‍മ്മികവും പ്രകൃതി വിരുദ്ധമാണെന്നും ആരോഗ്യത്തിനു ഹാനീകരണമാണെന്നും അഡീഷല്‍ സോളിഡാരിറ്റി ജനറള്‍ ശക്തമായി വാദിച്ചിരുന്നുവല്ലോ….എന്നിട്ടിപ്പോ എന്തായി.' ദയാശങ്കര്‍ ചോദിച്ചു.
'സ്വവര്‍ഗ്ഗ പ്രണയത്തെയല്ല, സ്വവര്‍ഗ്ഗ രതിയെയാണ് അധാര്‍മ്മികമെന്നും പ്രകൃതി വിരുദ്ധമാണെന്നും പറയുന്നത്. അല്ലാതെ ഒരു പെണ്ണിനും  മറ്റൊരു പെണ്ണിനും ആണിനും  ആണിനും പ്രണയിക്കുന്നതില്‍ എന്താണ് തെറ്റ്…..? അലീന ന്യായീകരിച്ചു
'നമ്മുടെ ഗവണ്‍മെന്റ് ഇങ്ങനെയൊരു തീരുമാനം കൈകൊള്ളുന്നതിനു മുമ്പ് ഭാരതീയ സംസ്കാരത്തെ കുറിച്ചെങ്കിലും ഒന്നാലോചിക്കേണ്ടിയിരുന്നില്ലേ'.
'പാശ്ചാത്യ സംസ്കാരത്തിന്റെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ മേഡം '
ഇത്തരം കാര്യങ്ങളിലും വേണോ ഈ കൊടുക്കല്‍ വാങ്ങലുകള്‍
മേഡമല്ലേ പറയാറുള്ളത്, ഹസ്ബന്റ് അവിടെ ഒരു കമ്പിയിലാണ് ജോലി ചെയ്തിരുന്നതെന്ന്
അതെ, ഒരു  ഇസ്റായേല്‍ പൊട്ടാഷ് കമ്പനിയില്‍
 
കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലായിരുന്നു.പക്ഷെ ആളിപ്പോ നീണ്ട അവധിയിലാ….ഇതാ അകത്തുണ്ട് എന്താ പരിചയപ്പെടണോ…..ഇനി  സൊദോമിലേക്ക് പോകുന്നില്ലന്നാണ് പറയുന്നത്. ഇവിടെ പുള്ളിക്കാരനങ്ങ് പിടിച്ചെന്ന് തോന്നുന്നു.
വേണ്ട പിന്നീടാകട്ടെ
'നമുക്ക് ഒരാളെ പരിചയപ്പെടുത്തി തന്നിട്ടുണ്ട് വണ്‍ മിസ്റര്‍ ഇമ്രാന്‍ അസീദി '    എങ്കില്‍ ഞാനിറങ്ങട്ടെ, പറഞ്ഞ പോലെ മറ്റന്നാള്‍ നമ്മള്‍ പുറപ്പെടുന്നു'.
'ഒക്കെ. ഗുഡ്നൈറ്റ് മേഡം'
സോദോമില്‍ നിന്നും ഗൊമോറയിലേക്കുള്ള നീണ്ട റോഡിലൂടെ പ്രൊഫസര്‍ ഇമ്രാന്‍ അസീദിയുടെ ഇന്നോവകാര്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.വണ്ടി ഓടിച്ചിരുന്നത് അലക്സിയുടെ എഫ്.ബി സുഹൃത്ത് ഇമ്രാന്‍ അസീദിയായിരുന്നു. യാത്രാ ക്ഷീണം കാരണം ഫ്രന്റ് സീറ്റിലിരുന്ന് ദയാശങ്കര്‍ ചെറുതായൊന്ന് മയങ്ങി.
അലക്സിക്ക് എങ്ങ സുഖമാണോ….? ഇമ്രാന്‍ അസീദി സംസാരിച്ചു തുടങ്ങി.
ഉം….സുഖമാണ്
അവള്‍ അലക്സിയുടെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല,
അല്ലങ്കിലും ഇതൊന്നും മറ്റൊരാളോടും പറയാന്‍ കൊള്ളുന്നതല്ലല്ലോ….
ഒരു പക്ഷേ അസീദിക്കും അറിയാമായിരിക്കാം
സൊദോം താഴ്വരകള്‍ ഇനിയൊരിക്കലും പുഷ്പിണിയാകില്ല. പാപപങ്കിലമായ ഒരു ജനതയുടെ അവശിഷ്ടങ്ങളില്‍ നിന്നൊരിക്കലും സത്യം കണ്ടെത്താന്‍ ഇനിയും നിനക്കാവുന്നില്ലല്ലോ അലക്സീ....
അലീനയെ പോലെ ഇത്രയും സൌന്ദര്യവതിയായ സ്ത്രീയില്‍ നിന്നും ഒളിച്ചോടാന്‍ മാത്രം എവിടയാണ്  നിങ്ങള്‍ക്ക് പിഴച്ചത്…..?
ഇസ്റായേല്‍ ജയില്‍ വാസത്തിനുശേഷമാണ് അലക്സിയെ തന്നില്‍  നിന്നും അകറ്റിയതെന്ന് അലീനയ്ക്കറിയാം അഞ്ചു വര്‍ഷത്തെ കഠിതടവ്, സഹതടവുകാരായ ആണ്‍ജാതിയോടുള്ള അവിശ്വസനീയമായ പ്രണയം തുടങ്ങുന്നത് അവിടം മുതലാണ്. അനിയന്ത്രിയമായ വികാരത്തള്ളിച്ചയില്‍ കൂടെ കിടക്കുന്ന ഇറാനിയുടെ തൊലിപ്പാടില്‍ ഉരസി വിഭൃംഭിച്ചു നില്‍ക്കുന്ന വികാരത്തെ പുറത്തു  തള്ളുമ്പോള്‍ ഇതൊരിക്കലും ജീവിതത്തെ തകിടം മറിക്കുമെന്ന് അലക്സി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
വഴങ്ങാത്തവനെ  അടിച്ചും തൊഴിച്ചും പരിക്കേല്‍പിച്ച് കീഴ്പെടുത്തുന്നതില്‍ നിന്നു ലഭിക്കുന്ന ആനന്ദത്തില്‍ മതിമറന്നിരുന്ന ഓഫീസര്‍മാര്‍ അലക്സിയേയും ക്രൂരമായ പീഡനങ്ങല്‍ക്ക് ഇരയാക്കിയിരുന്നതായി അന്നത്തെ ജോര്‍ദാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി അസീദി ഇന്നും ഓര്‍ക്കുന്നു.
സൊദോം താഴ്വരയില്‍ കറുത്ത ഭൂമികയില്‍ കരിങ്കല്ലുകളാല്‍ നിര്‍മ്മിതമായ ഇരുണ്ട അറയിലെ ഒറ്റ ജനലിലൂടെ ഗന്ധകഭൂമിയെ തൊട്ട ആകാശത്തിലേക്ക് തുറിച്ചു നോക്കിയിരിക്കുന്ന അലക്സിയുടെ ചിത്രം ഇന്നും അയാളുടെ പേഴ്സണല്‍ ഫോട്ടോ കളക്ഷനില്‍ ഉണ്ട്.  ജയിലിലകപ്പെട്ടിട്ട് എത്ര വര്‍ഷങ്ങളായെന്ന് ഒരു രൂപവും അയാള്‍ക്കുണ്ടായിരുന്നില്ല. ജയിലിലെ ഒറ്റപ്പെടലിനേക്കോള്‍ ഉയര്‍ന്ന ഉദ്വോഗസ്ഥന്മാരുടെ ലൈംഗിക വിനോദങ്ങളാണ് അലക്സിയെ മാനസ്സികമായി തളര്‍ത്തിയത്. അമര്‍ത്തിവയ്ക്കപ്പെടാത്ത വികാരങ്ങള്‍ സ്വവര്‍ഗ്ഗത്തോട് തന്നെ തോന്നുന്ന ക്രൂരമായ രതിയിലവസാനിക്കുന്നു.
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അറപ്പും വെറുപ്പുമായിരുന്നു എല്ലാറ്റിനോടും.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ തോക്കിന്‍ കുഴലിന്റെ ബാരല്‍ ചെന്നിയില്‍ അമര്‍ത്തി ഒരു കൈകൊണ്ട് പിറകിലെ മുടിയില്‍ മുറുകെ പിടിച്ച് ദൃഡമായി വിഭൃംഭിച്ചു നില്‍ക്കുന്ന ലൈംഗികതയിലേക്ക് അയാളുടെ തല ആഞ്ഞാഞ്ഞ് മുട്ടിച്ചപ്പോള്‍ അന്നു കഴിച്ച മട്ടന്‍ ചാപ്സ് മുഴുവന്‍ ഓക്കാനിച്ച് പുറത്തേക്ക് ചര്‍ദ്ദിച്ച് കളയേണ്ടി വന്ന അനുഭവം അലക്സി വിവരിച്ചത് അന്നത്തെ പ്രാദേശിക റിപ്പോര്‍ട്ടറായിരുന്ന അസീദി മറന്നിട്ടില്ല.
നിങ്ങളുടെ യാത്രാ ഉദ്ദേശമൊന്നും പറഞ്ഞിരുന്നില്ല, തല്‍ക്കാലം താമസ സൌകര്യം ഒരു ഹോട്ടലില്‍ ശരിയാക്കിയിട്ടുണ്ട്. അസീദിയുടെ കനത്ത ശബ്ദം അവളെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി
നൂറ്റാണ്ടുകളുടെ പഴക്കമുള്ള സോദോമില്‍ പച്ചമരങ്ങള്‍ എന്നുപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. കിളിര്‍ത്തുവരുന്ന പുല്ലുകള്‍ക്കു പോലും ചാപിള്ളയുടെ അല്‍പായുസ്സായിരുന്നു.
 
ഗന്ധകം വര്‍ഷിച്ച ഭൂമിയില്‍ അവശേഷിക്കുന്നത് കറുത്തകരിങ്കല്ലിന്റെ അമൂര്‍ത്തമായ വിറങ്ങലിച്ച രൂപം മാത്രം.
ചാവുകടലിനോട് ചേര്‍ന്ന കൊച്ചു വില്ലകള്‍ക്ക് മുന്നില്‍ വാഹം പാര്‍ക്ക് ചെയ്തു.
ഗന്ധകം പെയ്തിറങ്ങിയ മണ്ണിന്റെ പശിമയിലൂടെ പ്രൊഫസറൊത്ത് അലീന നടന്നു. കടല്‍ കരയില്‍ സ്റീം ബാത്ത് ചെയ്യുന്നവരും , തൊലിപ്പുറത്തെ അസുഖങ്ങള്‍ മാറ്റുന്നതിനായി ചാവുകടലില്‍ പൊങ്ങിക്കിടക്കുന്നവരേയും കണ്ട് അവര്‍ നടന്നു
മേഡം വളരെ ശ്രദ്ധിച്ചേ കരയോട് ചേര്‍ന്ന് നടക്കാവൂ, നിറയെ ചതുപ്പുകളുള്ള സ്ഥലമാണ്. അസീദി അവരെ ഓര്‍മ്മപ്പെടുത്തി
ഈ പ്രദേശത്തെന്താ ഒരു പച്ചപ്പുപോലും കാണാത്തത് ദയാശങ്കര്‍
അസീദിയാണ് മറുപടി പറഞ്ഞത് 
ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദവും, അള്‍ട്രാ രശ്മികളുടെ ലഭ്യതക്കുറവും ആരോഗ്യരംഗത്തെ റിസര്‍ച്ചുകള്‍ക്ക് പറ്റിയ ഇടമായി ചാവുകടലിനെ  മാറ്റിയിരുന്നു. 
 
ഉപ്പു ലവണം കൂടിയ സമുദ്ര നിരപ്പിനു എത്രയോ അടി താഴെ സ്ഥിതി ചെയ്യുന്നതിനാലാകണം ജീവജാലങ്ങളുടെ വളര്‍ച്ച മുരടിച്ചു പോകുന്നത്.
എന്നിട്ടും ഇവിടെ ടൂറിസ്റുകള്‍ക്ക് ഒരു കുറവുമില്ലല്ലോ……ദയാശങ്കര്‍
 
എച്ച് ഡി കാമറയില്‍ ചാവുകടലിനെ  പകര്‍ത്തുകയായിരുന്നു 
ചാവുകടലിന്റ തീരങ്ങളില്‍ രൂപം കൊണ്ടിരുന്ന ആരോഗ്യ വ്യവസായങ്ങളും മസ്സാജിംഗ് സെന്ററുകളും നോക്കി അലീന  ആശ്ചര്യം പൂണ്ടു.ശരീരമാസകലം ചളിയില്‍ പൊതിഞ്ഞ് വെയില്‍ കായുന്ന ആളുകളെ കണ്ടപ്പോള്‍  അവര്‍ക്ക് അതെന്താണെന്നറിയാന്‍ കൌതുകമേറി
ഇമ്രാന്‍ ഇതെന്താ ആളുകളിങ്ങനെ  ചെളിയില്‍ പുതഞ്ഞു കിടക്കുന്നത്..?
ആളുകളുടെ കാല്‍മുട്ടിനുണ്ടാകുന്ന കടുത്ത വേദകള്‍ക്ക് ചാവുകടല്‍ തീരത്തെ ചെളി ദേഹത്ത് പൊതിഞ്ഞു കൊണ്ടുള്ള ഈ ട്രീറ്റ്മെന്റ് ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചികില്‍സയാണ് മാഡം.  തൊലിപ്പുറത്ത് ഉണ്ടാകുന്ന 'സോറിയാസിസ്' പോലെയുള്ള തൊലി രോഗങ്ങള്‍ക്കും ചാവുകടലിലെ ക്ളൈമറ്റോ തറാപ്പി നല്ലതാണ്.
അലീന മുന്നില്‍ കണ്ട മസാജിംഗ് സെന്ററിന്റെ നീണ്ട ബെഞ്ചില്‍ ഇരുന്നു
മേശപ്പുറത്ത് ആരോ വായിച്ചിട്ട പുസ്തകം അവള്‍ മറിച്ചു നോക്കി,
 
ജീവിതത്തെ പ്രണയവും കാമവും കൊണ്ട് ബന്ധിപ്പിക്കുന്ന ലേഖത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി
അലീന  നിങ്ങള്‍ എന്താ ഫ്രോയ്ഡിനെ  വായിക്കുകയാണോ….?
പിറകില്‍ ചിരിച്ചു കൊണ്ട്  ദയാശങ്കര്‍
പോകുന്നില്ലേ
എന്തോ വരാന്‍ തോന്നുന്നില്ലേ
വാടോകുറച്ചൂടെ നടക്കാം
ചാവുകടലിന്റെ തീരങ്ങളിലൂടെ അവര്‍ നടന്നു
പിന്നീടുള്ള സംസാരം ഫ്രോയ്ഡീയന്‍  രചനകളിലെ വ്യക്തി ജീവിതത്തില്‍ ലൈംഗികത ചൊലുത്തുന്ന സ്വാധീത്തെ കുറിച്ചുമായി.
ലൈംഗികതമാത്രമാണോ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്…..?
മനം നിറഞ്ഞ പ്രണയം തന്നെയാണ് ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത്. ലൈംഗികത അതിനു നിറക്കൂട്ടുകള്‍ സമ്മാനിക്കുന്നു.
പ്രൊഫസര്‍ എപ്പോഴും തമാശകളിലൂടെയാണ് സംസാരിച്ചു തുടങ്ങുന്നത്. പിന്നീടത് ഗഹനവും, ഗൌരവവുമുള്ള വിഷയങ്ങളെ കുറിച്ചായിരിക്കും
മിസ് അലക്സ്….സോദോം ഗൊമോറോയെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടോ
ഇല്ല, ഇങ്ങനെ  ഒരു റിപ്പോര്‍ട്ടിനായി ഇറങ്ങിത്തിരിച്ചപ്പോഴാണ് സത്യത്തില്‍ ഈ ദുഷിച്ച പ്രവണതയെ കുറിച്ചറിയുന്നത് തന്നെ…..
കുത്തഴിഞ്ഞ ജീവിതമുണ്ടാകുന്നിടത്ത് പ്രകൃതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നതിനു എത്രയോ തെളിവുകള്‍ ചരിത്രം സാക്ഷിയായിട്ടുണ്ട്  അലീനാ…..
ബൈബിളിലും, ഖുറാനിലും വളരെ കൃത്യമായി പറയുന്നൊരിടമാണ്.
അസീദി അവര്‍ക്ക് മുന്നില്‍ തന്റെ ഖുര്‍ആന്‍ പരിജ്ഞാം തുറന്നു
എക്കാലത്തുമുള്ള സ്വവര്‍ഗ്ഗ സംഭോഗികള്‍ക്ക് ഒരു മുന്നറിപ്പായിട്ടാണ് ദൈവം ഈ തടാകത്തെയും, സോദോം, ഗൊമോറയെന്ന രണ്ട് നഗരങ്ങളെയും നിലര്‍ത്തിയിട്ടുള്ളത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വവര്‍ഗ്ഗ സംഭോഗികളായ തന്റെ ജതയോട് ദൈവദൂതായ ലൂത്ത് പ്രവാചകന്‍ ആ നീചപ്രവര്‍ത്തിയില്‍ നിന്നും പിന്‍തിരിയുവാന്‍ കല്‍പ്പിക്കുകയുണ്ടായി, അവര്‍ പിന്‍തിരിഞ്ഞില്ലെന്ന് മാത്രമല്ല പരസ്യമായി സ്വവര്‍ഗ്ഗ സംഭോഗം തുടരുകയും ജനങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്തു. ഈ ദുഷ്പ്രവര്‍ത്തത്തില്‍ മുഴുകിയ ജനതയെ സംസ്കരിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഭാര്യ ഒഴിച്ചുള്ള തന്റെ വീട്ടുകാര്‍ മാത്രമാണ് സത്യവിശ്വാസം സ്വീകരിച്ചത്. ആ നാടിനെ  നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ച പ്രകാരം മനുഷ്യരൂപത്തില്‍ അവിടെ എത്തിയ മാലാഖമാരെപ്പോലും സ്വവര്‍ഗ്ഗ രതിക്കിരയാക്കാന്‍ അവര്‍ ഓടിവന്നു.
അപ്പോള്‍ അവിടെ പെണ്‍കുട്ടികളൊന്നും ഉണ്ടായിരുന്നില്ലേ
ലൂത്ത് നബി സ്വജനങ്ങളോട് പറഞ്ഞു
എന്റെ ജങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍, 
അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍ അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ…? എന്ന് ലൂത്ത് പ്രവാചകന്‍ പറഞ്ഞു നോക്കി
അവര്‍ പറഞ്ഞു, നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ
 
മാലാഖമാര്‍ പറഞ്ഞു, ലൂത്തേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റ ദൂതന്മാരാണ് അവര്‍ക്ക്(ജങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല, ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരുയാമത്തില്‍ നിന്റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട്കൊള്ളുക, നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പോലും തിരിഞ്ഞു നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും ജനങ്ങള്‍ക്ക് വന്നുഭവിക്കുന്ന ശിക്ഷ അവള്‍ക്കും വന്ന് ഭവിക്കുന്നതാണ്.
എന്നിട്ട് എന്തായിരുന്നു ആ ശിക്ഷ…..മിസ് അലക്സി വളരെ ജിജ്ഞാസയോടെ ചോദിച്ചു
കഠിമായ ശിക്ഷയായിരുന്നു. ആ ഭൂമിയെ കീഴ്മേല്‍ മറിക്കുകയും, ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
ആസിഡ് മഴ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ, ചിലപ്പോള്‍ അത്തരത്തിലൊരു മഴയായിരിക്കാം,
നോക്കൂ….ഈ ഗന്ധക ഭൂമിയില്‍ സള്‍ഫറിന്റേയും ഉപ്പിന്റേയും ലവണങ്ങള്‍ ഉള്ളടുത്തോളം കാലം ഇവിടെയൊരു ജീവജാലങ്ങള്‍ക്കും അധികകാലം നിലില്‍പ്പുണ്ടാകില്ല. അതാണീ മണ്ണിന്റെയൊരു പ്രത്യേകത
രണ്ട് പേര്‍ കൂടുമ്പോള്‍ മൂന്നാമതൊരാളെ പറ്റി കുശുമ്പ് പറയുന്നതിലാണ് നാം സന്തോഷം കണ്ടെത്താറ്. പക്ഷെ ഞങ്ങളുടെ സംസാരത്തില്‍ മൂന്നാമതൊരാള്‍ എപ്പോഴും അലക്സിയായിരിന്നു. അലക്സിയിലെ മാറ്റങ്ങളായിരുന്നു
സൊദോം താഴ്വരകളെ വിറകൊള്ളിച്ചു കൊണ്ട് ഉഷ്ണക്കാറ്റ് തുറന്നിട്ട ജാലകങ്ങളിലൂടെ മുറിയില്‍ വട്ടമിട്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കീഴ്മേല്‍ മറിക്കപ്പെട്ട സോദോമിന്റെ താഴ് വരകളിലെ സമതലപ്പെടാത്ത ചെരിവുകളില്‍ ഒരു ജനതയുടെ പാപക്കറപുരണ്ട ആത്മാവുകള്‍ തേങ്ങുന്നുണ്ടെന്ന് അലീനയ്ക്ക് തോന്നി
പുരുഷ് വേണ്ടി സൃഷ്ടിക്കപ്പെട്ടത് സ്ത്രീമാത്രമാണ്, അതിപ്പുറമുള്ള ലൈംഗികത പാപമെന്നതിക്കോള്‍ പ്രാകൃതവും, മൃഗീയവുമാണ്.
മൃഗീയതയെന്നത് തെറ്റാണ് അലീനാ
മനുഷ്യന്‍ മനുഷ്യനെ കാണാതിരക്കുമ്പോഴാണ് മൃഗങ്ങളെ പോലെ അവന്‍ അധ:പതിക്കുന്നത്.മൃഗങ്ങള്‍ പോലും അവയുടെ ഇണകളെ മാത്രമേ പ്രണയത്തിനും  ലൈംഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുള്ളൂ അലീനാ... 
ഇണയെ ആകര്‍ശിക്കുന്നതിനു വേണ്ടിയാണ് തേനീച്ചകള്‍ മുതല്‍ കാട്ടുമൃഗങ്ങള്‍ വരെ ചില രസതന്ത്രങ്ങള്‍ പുറപ്പെടുവിക്കുന്നത്. അത്തരം രസതന്ത്രങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയാല്‍ അലക്സിയുടെ ഈ മാനസിക അസ്വസ്ഥ്യം മാറ്റിയെടുക്കാം എന്ന വിശ്വാസം അവളിലെ സ്ത്രീത്വത്തെ ഉണര്‍ത്തി. സുപ്രീം കോടതിയില്‍ സബ്മിറ്റ് ചെയ്യാനുള്ള റിപ്പോര്‍ട്ട്  അവള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു
സൊദോം ഗൊമോറയിലെ അവസാനത്തെ സൂര്യാസ്തമയവും പ്രതീക്ഷിച്ച് ഗന്ധകത്തിന്റെ നീവറ്റിയ കടലിന്റെ മാര്‍ദ്ദവം പോലെ അലീന തിരകളില്ലാത്ത ചാവുകടലിലേക്ക് നോക്കിയിരുന്നു.

2014, ജനുവരി 18, ശനിയാഴ്‌ച

താപനം

താപനം 


താഴ്വാരങ്ങളിലെ
വറ്റിവരണ്ട തടാകത്തിൽ
ഭൂമിയുടെ വാരിയെല്ലു
കാർമേഘങ്ങളെ
ഗർഭം ചുമന്ന ആകാശം
ആസിഡ് മഴ പ്രസവിക്കുന്നു
വിശന്നു കരയുന്ന
മണ്‍കലങ്ങളിൽ
ധരണിയുടെ പുള്ളുവൻ പാട്ട്
ഗോതമ്പ് വയലുകളിൽ വേവുന്ന
റൊട്ടിക്കഷ്ണങ്ങൾക്കായി
തീച്ചൂളയിൽ കാത്തിരിക്കുന്ന
മനുഷ്യരുടെ വിലാപം...
പ്രപഞ്ചം ജ്വലിക്കുന്നു...
മഞ്ഞുമലകൾ ഉരുകുന്നു
കനവുകൾ നോവുന്നു...
18 -01-2014   

2014, ജനുവരി 8, ബുധനാഴ്‌ച

വാക്ക് , പൂവ് , പ്രണയം

വാക്ക് , പൂവ് , പ്രണയം 

വാക്ക് ഒരസ്ത്രമാണ്
യുദ്ധത്തെ ജയിച്ച്
ബുദ്ധനെ കരയിക്കും
പൂവ് ഒരു വസന്തമാണ്‌
ഋതുക്കളെ വരവേറ്റ്‌
കരിവണ്ടുകളെ ആകർഷിക്കും
പ്രണയം അഗ്നിയാണ്
ശരീരത്തെ ദഹിപ്പിച്ച്
ആത്മാവിനെ ശുദ്ധമാക്കും
വാക്ക് നാവിലും
പൂ ചെടിയിലും
പ്രണയം ഹൃത്തിലും
വേരുറച്ച്‌ നിൽക്കുമ്പോൾ
പ്രകൃതി താളാത്മകമാകുന്നു
08-01-2014