2012, ജൂൺ 29, വെള്ളിയാഴ്‌ച

മുറിവുകള്‍



ഓരോ സര്ഗ്ഗസൃഷ്ടിയിലും
നിനക്കുള്ള സ്ഥാനം
എന്താണെന്നു എനിക്കിപ്പഴും
അറിയില്ല

നീ ഒര്മയാണോ സ്വപ്നമാണോ
അതോ എന്റെ വേദനകളുടെ
ഉണങ്ങാത്ത മുറിവുകള്‍
ആദ്യമൊരു വക്കുപൊട്ടിയ
പ്രണയത്തിന്റെ രൂപത്തില്‍
പിന്നെയൊരു വിധവയുടെ രൂപത്തില്‍
ഇപ്പോള്‍ ഒരു പെരു മഴയുടെ
രൂപത്തില്‍ നീ ആര്ത്തലച്ചു
വീണ്ടുമെന്നെ കോരിത്തരിപ്പിക്കുന്നു
നീ മുറിപ്പെടുത്തിയതൊക്കെ
കാലം എനിക്കുനല്കിയ
സമ്മാനങ്ങളാണ്..
ഒരിക്കലും ഞാന്‍
മുറിപ്പെടുത്താതെ പോയതൊക്കെ
എന്‍റെ നിസ്വാര്തമായ
പ്രണയമായിരുന്നെന്നു...
കാലംതന്നെ നിന്നെ പഠിപ്പിക്കും..
അന്ന് വ്രണപ്പെട്ട
എന്‍റെ മുറിവുകളില്‍
ചുംബിക്കാന്‍ ഒരാളുണ്ടാകും
എന്‍റെ കളഞ്ഞു പോയ
വാരിയെല്ലുമായ് അവള്‍ കാത്തു
നില്‍ക്കുന്നുണ്ടാകും
അന്ന് ഞാന്‍ അറിയും
എന്‍റെ സര്‍ഗ്ഗസൃഷ്ട്ടികളെല്ലാം
മൌഡ്യമായിരുന്നു വെന്ന്...