2012, ജൂൺ 1, വെള്ളിയാഴ്‌ച

പ്രണയച്ചുഴി



ഹൃദയത്തില്‍ നിന്നും
അടിവയറ്റിലേക്കുള്ള
നോവിന്റെ നേര്‍രേഖയാണ് പ്രണയം

പുക്കില്‍ച്ചുഴിയിലാണ്
പ്രണയത്തിന്റെ
ആദ്യവും അന്ത്യവും
കുടികൊള്ളുന്നത്....
മഴപെയ്ത രാത്രിയില്‍
രണ്ട് വികാരങ്ങളുടെ
കൂടിച്ചേരലിലാണ് നീയെന്ന
ഞാനുണ്ടായത്....
പേറ്റിച്ചിയുടെ തുരുമ്പിച്ച
കത്രികയില്‍ നിന്നാണ്...
നിന്റെപ്രണയ സമ്മാനം
അറുത്തു മാറ്റപ്പെട്ടപ്പോള്‍
പൂര്‍ണ്ണചന്ദ്രനും
മഴനിലാവും ഒരു നേര്‍രേഖയില്‍
ചെരിഞ്ഞു പെയ്യുന്നുണ്ടായിരുന്നു...
നീ പ്രണയമാണ്
നീ മഴയാണ്.
നിന്റെ പുക്കില്‍ച്ചുഴിയിലാണ്
പ്രണയത്തിന്റെ രഹസ്യമന്ത്രം
നിഗഗ്മനം ചെയ്തിട്ടുള്ളത്...