2009, മാർച്ച് 15, ഞായറാഴ്‌ച

മാന്ദ്യ കാലം

ഓഫീസ് ഏരിയയില്‍ കുട്ടികളുടെ എന്തന്നില്ലാത്ത തിരക്ക് ......നേരം വൈകി വന്ന കുട്ടികള്‍ ആയിരിക്കും.......
സാറെ കണ്ടതും മിടുക്കികളായ കുട്ടികളുടെ മുഖം തആഴ്ന്നു...."യദു ചന്ദ്രന്‍ താനും നേരം വൈകിയോ ?..."
" സാറെ നേരം വൈകിയതല്ല , രണ്ടുമാസത്തെ ഫീസ് അടച്ചിട്ടില്ല " അമ്മയെയും കൊച്ചനിയതിയെയും നാട്ടിലേക്കയച്ചു , എന്‍റെ ടി .സി ക്ക് അപേക്ഷിച്ചിട്ടുണ്ട് ...." ഇന്നലെ ഫ്ലാറ്റ് ഒഴിഞ കൊടുത്തു . എപ്പോള്‍ ഒരു ബാച്ചിലര്‍ രഉമിലാണ് താമസിക്കുന്നദ് , സാമ്പത്തിക മന്ദ്യമെന്നാണ് അച്ഛന്‍ പറഞ്ചാദ് .
"ഒരു കണക്കിന് നന്നായി സാര്‍ കഴിഞ്ച വേനലവധിക്ക് പോയതിന്റെ രസം എപ്പഴും മാറിയിട്ടില്ല ...ഇനി ഊന്ച്ചാല്‍ ആടിയും , മാമ്പൂക്കള്‍ നിരന്ച്ച കുളക്കടവിലും ഒക്കെ പോകാലോ ......ഗ്രാമത്തിലെ കുളിര്‍കാറ്റും ആസ്വദിച്ച് സര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കന്ച്ചിയും കുടിച്ചു .........
നാല്‌ ഭാഗത്ത് നിന്നും സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വിഷാദ ഭാവം കണ്ടു സ്തംഭിച്ചു നിന്നു......

2009, മാർച്ച് 14, ശനിയാഴ്‌ച

പരിചയം

സലീം അയ്യനത്ത്. മലപ്പുറം ജില്ലയിലെ തിരൂര്‍  ചമ്രവട്ടത്ത് ജനിച്ചു. അയ്യനത്ത്  മൊയ്തീന്‍ കുട്ടിയുടെയും ,മുതിയേരി ഉമ്മാച്ചുകുട്ടിയുടെയും മകന്‍. ചമ്രവട്ടം ഗവര്‍മെന്റ് യു.പി. സ്കൂള്‍,ആലത്തിയൂര്‍ കെ.എച്ച്. എം.ഹൈ സ്കൂള്‍,തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ്,
എം.ജി. യൂനിവേര്‍സിറ്റി, (കോട്ടയം)സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജ് (കോട്ടയം)എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
അധ്യാപകനായും,ലൈബ്രെരിയനായും പല ഇടങ്ങളിലും ജോലിചെയ്തു.
ഡല്‍ഹിയില്‍ സെന്‍റ് ആര്‍.സി. സൈന്റിഫിക് കോണ്‍വെന്റ് സ്കൂളിൾ, ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂൾ അധ്യാപകനായും  ലൈബ്രേരിയനായും  ജോലി ചെയ്തു.  ഇപ്പോൾ ഡൽഹി പ്രൈവറ്റ് സ്കൂളിൽ സീനിയർ ലൈബ്രേറിയൻ . ആനുകാലികങ്ങളില്‍ കഥ,കവിത എഴുതുന്നു
"തുന്നല്‍ പക്ഷിയുടെ വീട്"-(കഥാസമാഹാരം) ,"നിലാവിലേക്ക് തുറന്ന നിര കണ്ണുകള്‍"(കവിതാ സമാഹാരം) , 'ഡിബോറ' (കഥാസമാഹാരം)  
ഭാര്യ സൈഫുന്നീസ, മക്കള്‍ ഷുഹൈബ് അന്‍സാര്‍,ഷിംന സലിം.
വിലാസം:ചമ്രവട്ടം,തിരൂര്‍.
പോസ്റ്റ് ബോക്സ് :38321 
ദുബായ്, ഗാർഡൻസ്  -യു.എ.ഇ.
മൊബൈല്‍ 00971504146105
ഇ-മെയില്:ayyanathsaleem@gmail.com