2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

വനവാസം

പ്രവാസം
മറ്റൊരു വനവാസമാണ്
നാടും വീടും ഉപേക്ഷിച്ചുള്ള
കാനന യാത്ര
മരുപ്പച്ച തേടിയുള്ള
മരുഭൂയാത്ര
ഇടതൂര്‍ന്ന കാടിന് പകരം
ഊഷരമായ മണല്‍ പരപ്പ്
ജടയായ് വളര്‍ന്ന തപസ്സ്
ജഡമായ് തളര്‍ന്ന മനസ്സ്
വാല്മീകതിനകത്തു
സര്‍വ്വം മറന്നിരിക്കാന്‍
സന്യസിയകാനാവില്ലയെനിക്ക്
സ്നേഹിച്ച രാജ്യവും കിരീടവും ത്യജിക്കാന്‍
ശ്രീരാമാനാകാനുമാവില്ല
നമുക്ക് ചുറ്റും ധര്ഷ്ട്ര്യത്തിന്റെ
പുഷ്പക വിമാനങ്ങള്‍ പറക്കുന്നുണ്ട്‌
ഒരായിരം രാവണന്മാര്‍ വാള്‍ ചുഴറ്റഉണ്നുണ്ട്...
എന്നെയനുകമിക്കാന്‍ സീതയില്ല
ഒരു നിഴലായി
രാമ ലക്ഷ്മണന്മാരില്ല
പ്രവാസം ജയിച്ചടക്കാന്‍
വാനരപ്പടയില്ല....
അഗ്നി വിശുദ്ധി നേരിട്ട
പ്രണയിനിയെ ഓര്‍ത്തു സങ്കടപ്പെട്ടിട്ടും
വേണ്ടി വന്നു എവിടെയോ
ഒരു ശുദ്ധി കലശം
അത് മറ്റെവിടെയുമല്ല
മണല്‍ കാറ്റ് നിലച്ച
സ്വന്തം നെഞ്ജിനുള്ളില്‍...
കരിഞ്ഞു പോയ സ്വപ്നങ്ങളില്‍...
വേണ്ട....മടുത്തു ഇനിയും
ഈ...പ്രവാസമെന്ന ഒറ്റപ്പെടല്‍.....