2012, ഏപ്രിൽ 17, ചൊവ്വാഴ്ച

റിയാലിറ്റി ഷോ


ഞാനും എന്‍റെ ഫ്ലാറ്റും

മുന്നിലൊരു ടെലിവിഷനും

നിറയെ റിയാലിറ്റി ഷോകളും

മുറിയുടെ ചുമര്‍ തുരന്ന്

അയല്ക്കാരന്റെ സ്വകാര്യതയിലേക്ക്

എന്തിന് എത്തിവലിയണം


മാതൃ ഭാഷയില്‍ ഒച്ച വെച്ചതിനു

മകന് കന്റുക്കി ചിക്കന്‍ നിരസിച്ച

അച്ചായന്റെ വെള്ളം ചേര്‍ക്കാത്ത

പെഗ്ഗിലലിഞ്ഞ പ്രണയം

കൂര്‍ക്കം വലിയുടെ അപതാളം

ഇനിയും പ്രസവിച്ചു ഇതിയാന്റെ വരുമാനം

കുറക്കെണ്ടെന്ന തോന്നലില്‍

ഗര്‍ഭ നിരോധന ഗുളികകള്‍ വിഴുങ്ങിയ

ഒഴിഞ്ഞ ഹൃദയ കൂടുകള്‍

സ്വാര്‍ത്ഥത അബോര്‍ട്ട്‌ ചെയ്ത

ജീവന്റെ നിശ്ചലത

മൂത്ത മകളുടെ ചോദ്യം

അമ്മേ... നമ്മുടെ എസ്‌. എം .എസ്‌

ഓട്ടിസം പിടിപെട്ട ചേട്ടനല്ലേ....

റൌണ്ട് എബൌട്ടില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന

കൌമാരക്കാരി മകളുടെ ചോദ്യം

എങ്ങോട്ട് തിരിയണം.....?

വലത്തോ, ഇടത്തോ , അതോ നേരെയോ....?

എസ്‌. എം .എസ്‌ കിട്ടുന്ന എങ്ങോട്ടും

നാളത്തെ വിഷുക്കണി

ഒറ്റക്കയറില്‍ തൂങ്ങിയാടുന്ന

അമ്മയുടെ നഗ്നശരീരം

റിയാലിറ്റി ഷോയിലെ ചരമ ഗീതം.....