2012, മാർച്ച് 11, ഞായറാഴ്‌ച

കടലിരമ്പം





ഞാനൊരു ജല ജന്തു

കടല്‍ തിരകളാല്‍ തള്ളപ്പെട്ട

വെറുമൊരു കടല്‍ ജന്തു......


എനിക്ക് മുകളില്‍ ഞാനറിയാതെ

ശീല്ക്കങ്ങള്‍ രൂപപ്പെടുകയായിരുന്നു...

കരിമണല്‍ ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന

എനിക്ക് സ്വപ്‌നങ്ങള്‍ തന്നത് നീയായിരുന്നു

ഒരേ സമയം മഹാ സമുദ്രങ്ങളുടെയും

മണല്ക്കാറ്റിന്റെയും

ശബ്ദം തിരിച്ചറിയാന്‍ നീയെന്നെ പഠിപ്പിച്ചു....

ഒഴിഞ്ഞ ശന്ഖിലെ

കാറ്റിന്റെ തിരയിളക്ക മെന്നപോള്‍

നിന്റെ ഹൃദയത്തിലും കേള്ക്കാമെനിക്ക

പ്രണയത്തിന്‍ കടലിരമ്പം....

പക്ഷെ നീ കടലിന്റെ ആഴം കാണാത്ത

വെറുമൊരു സ്വര്ണക മത്സ്യ കുഞ്ഞായിരുന്നുവെന്നും

അക്വാരിയമായിരുന്നു നിന്റെ

ലോകമെന്നും അറിഞ്ഞിരുന്നുവെങ്കില്‍

കടലിന് കരയോടുള്ള പ്രണയമെന്തെന്നു

ഞാന്‍ നിന്നെ പഠിപ്പിക്കുമായിരുന്നു.....