2011, നവംബർ 24, വ്യാഴാഴ്‌ച

കൂട്




എനിക്കെന്നോട് മടുപ്പ് തോന്നുമ്പോള്‍
ഒറ്റപ്പെടുന്നുവെന്ന
അകാരണമായ ചിന്തയെന്നെ
പിടികൂടുമ്പോള്‍
നിന്റെ എഴുത്തുകൊട്ടകയില്‍
കയറി ഞാന്‍ അടയിരിക്കും.....

ആരുമറിയാതെ
ഞാനതിലെ വരികള്‍
നെഞ്ചോട്‌ ചേര്‍ക്കും
പിന്നെ സ്വപ്‌നങ്ങള്‍ മാത്രമുള്ള
ഒരുപാട് കുഞ്ഞുങ്ങളെ വിരിയിക്കും....
അതാണെനിക്ക് കവിതകള്‍....
ഞാന്‍ ഇനിയും വരക്കാത്ത
ചിത്രങ്ങളുടെ നിറക്കൂട്ടുകളായി
നിന്റെ സാമീപ്യം വല്ലാതെ കൊതിപ്പിക്കുന്നു..
നിനക്ക് എന്റെ കൂട് വിട്ട്
ദൂരേക്ക് പോകാം....
എന്റെ സ്വപ്നങ്ങളെ കണ്ടില്ലെന്നു നടിക്കാം
പക്ഷെ
നമുക്കിടയില്‍ ഗ്ര്‍ഹാധുരാത്വത്തിന്റെ
ഒരു ഇടവഴിയുണ്ട്...
അവിടെ ഞാന്‍ നിനക്കായി
കാത്തുനില്‍ക്കും....