2011 നവംബർ 24, വ്യാഴാഴ്‌ച

കൂട്




എനിക്കെന്നോട് മടുപ്പ് തോന്നുമ്പോള്‍
ഒറ്റപ്പെടുന്നുവെന്ന
അകാരണമായ ചിന്തയെന്നെ
പിടികൂടുമ്പോള്‍
നിന്റെ എഴുത്തുകൊട്ടകയില്‍
കയറി ഞാന്‍ അടയിരിക്കും.....

2011 നവംബർ 11, വെള്ളിയാഴ്‌ച

കൂട്ടത്തിലൊരാള്‍


സ്നേഹിച്ചവരുടെ കൂട്ടത്തില്‍
നിനക്കായിരുന്നു പ്രഥമസ്ഥാനം
വെറുക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം
നീ തന്നെയാണെന്നെ
നൊമ്പരപ്പെടുതിയത്
തെറ്റ് പറ്റിയെന്നരിഞ്ഞപ്പോള്‍
നീയാണെന്നെ ഏറെ
കൊഞ്ഞനം കുത്തിയതും
പ്രണയിച്ചവര്‍ക്കൊപ്പം
നിന്റെ മൗനം തന്നെയാണ്‌
എന്നെയീ കോമാളിവേഷം കെട്ടിച്ചത്
കിടക്ക പങ്കുവെച്ചവരുടെ കൂട്ടത്തില്‍
നീയാണെന്നെ ആഴത്തില്‍ മുറിപ്പെടുത്തിയത്‌
യാത്ര ചോദിച്ചവരുടെ കൂട്ടത്തില്‍
നീയാണെന്നെ ഏറെ കരയിച്ചതും...
പിന്നെയും...
സ്മൃതിപദത്തിലെപ്പഴോ
നിന്നെ ചികഞ്ഞപ്പോള്‍....
നാം എത്ര അകലെയാണ്...
പുഴകള്‍ക്കും ആഴികള്‍ക്കുമപ്പുറം
മൊഴികള്‍ക്കും..മിഴികള്‍ക്കുമപ്പുറം