അവള്‍ എന്നോട് ചോദിച്ചു... നമ്മുടെ വസന്തവും ഗ്രീഷ്മവും പോയ്മറഞാല്‍ പിന്നെ ഞാന്‍ ആരെ പ്രതീക്ഷിക്കും..... ഞാന്‍ പറഞ്ഞു... നമുക്കായ് ഒരു കാലം വരാനുണ്ട്... ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......
എന്റെ് ആത്മാവിന്റെ വേദനയോപ്പാന്‍ നിനക്കാവുമായിരുന്നെങ്കില്‍ നിന്റെ ശരീരം ഒരു തൂവാലയായി നല്കുൂമായിരുന്നു... ഞെട്ടറ്റു വീണ മഞ്ഞയിലകള്‍ പോലെ.. രണ്ടിതളുകള്‍ പറിഞ്ഞു പോയ പൂ പോലെ... ഒരു ചിന്തയിലും ഭ്രമിക്കാതെ ഉഴറിയോടുന്ന ..മഷിപ്പേനകള്‍..... ആര്ക്കോു വേണ്ടി കോറിയിടപ്പെടുന്ന കനമുള്ള അക്ഷരങ്ങള്‍.... പിച്ചിക്കീറി എറിഞ്ഞ വെളുത്ത കടലാസിലെ... കറുത്ത അക്ഷരങ്ങള്‍ പോലെ... നമ്മള്‍ വേര്‍പിരിയുന്നു...