2011 മാർച്ച് 14, തിങ്കളാഴ്‌ച

ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......


അവള്‍ എന്നോട് ചോദിച്ചു...
നമ്മുടെ വസന്തവും ഗ്രീഷ്മവും
പോയ്മറഞാല്‍ പിന്നെ
ഞാന്‍ ആരെ പ്രതീക്ഷിക്കും.....
ഞാന്‍ പറഞ്ഞു...
നമുക്കായ് ഒരു കാലം വരാനുണ്ട്...
ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......

മഷിപ്പേനകള്‍.....


എന്റെ് ആത്മാവിന്റെ
വേദനയോപ്പാന്‍
നിനക്കാവുമായിരുന്നെങ്കില്‍
നിന്റെ ശരീരം
ഒരു തൂവാലയായി
നല്കുൂമായിരുന്നു...
ഞെട്ടറ്റു വീണ
മഞ്ഞയിലകള്‍ പോലെ..
രണ്ടിതളുകള്‍ പറിഞ്ഞു പോയ
പൂ പോലെ...
ഒരു ചിന്തയിലും ഭ്രമിക്കാതെ
ഉഴറിയോടുന്ന ..മഷിപ്പേനകള്‍.....
ആര്ക്കോു വേണ്ടി
കോറിയിടപ്പെടുന്ന
കനമുള്ള അക്ഷരങ്ങള്‍....
പിച്ചിക്കീറി എറിഞ്ഞ
വെളുത്ത കടലാസിലെ...
കറുത്ത അക്ഷരങ്ങള്‍ പോലെ...
നമ്മള്‍ വേര്‍പിരിയുന്നു...

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011


ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011

ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011 സലീം അയ്യനത്തിന്റെ " മൂസാട് " എന്ന കഥ അവാര്‍ഡിന് അര്‍ഹമായി.
ദുബായ് ഷെയ്ഖ്‌ റാഷിദ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ അമ്മ ശ്രീമതി സുഗതകുമാരി ശ്രീ സലീം അയ്യനത്തിനു പുരസ്ക്കാരം നല്‍കുന്നു...K . M അബ്ബാസ് , കുഴൂര്‍ വില്‍സണ്‍ ,ഇസ്മയില്‍ മേലടി എന്നിവര്‍ സമീപം

2011 ജനുവരി 3, തിങ്കളാഴ്‌ച

ആള്‍ദൈവം


ആത്മീയത
പൂത്തുലഞ്ഞപ്പോള്‍
അവള്‍ ഭജനയിരുന്നു...
ചൊല്ലുന്ന മന്ത്രങ്ങള്‍ക്കും
കേള്‍ക്കുന്ന തന്ത്രങ്ങള്‍ക്കും
മീതെയിരുന്നു
പൈശാചികമായി ആരോ ചിരിച്ചു
സമാധാനത്തിന്റെ
കൊടിക്കൂറയില്‍
പിശാചിന്റെ കൈപ്പത്തി
കുന്തിരിക്കവും കാട്ടുപൂക്കളും
പുകച്ചുനോക്കി
ഭക്തജനങ്ങള്‍ നിരന്നു
ആത്മാവിന്റെ ചപലതയില്‍
ആത്മീയത പോലും
വിറ്റ് കാശാക്കുന്നവര്‍ക്കിടയില്‍
ദൈവത്തെയും വില്‍ക്കാന്‍
പുതിയൊരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി...
അതിലെ കയ്യൊപ്പിനും
ദംഷ്ട്രങ്ങള്‍ ഉണ്ടായിരുന്നു.......