2011 ജൂൺ 2, വ്യാഴാഴ്‌ച

മഴ


ഇപ്പോള്‍ ഇവിടെ മഴ പെയ്യുന്നുണ്ടെന്നു അവള്‍ പറഞ്ഞു....
എനിക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവള്‍ മൊബൈല്‍...മഴയിലേക്ക്‌ നീട്ടി....
എനിക്ക് കേള്‍ക്കാം.... മഴയുടെ പ്രണയ സംഗീതം....
തവളകള്‍....കരയുന്ന ശബ്ദം....
മോന്‍ പറഞ്ഞു...മദ്രസ്സയിലേക്ക്...പോകുന്ന വഴിയിലെ കനാലില്‍
തവളകള്‍...ഒന്നിന് പുറത്ത് ഒന്നായി കളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച...
നൂല് പോലെ അവ മുട്ടയിട്ടിരിക്കുന്നു....
മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
ഞാന്‍ കണ്ട കാഴ്ച എന്റെ മകന് കൂടി കാത്ത് വെച്ച ദൈവത്തിനു സ്തുതി....
ഇല്ല...എന്റെ ഗ്രാമം ഇപ്പോഴും എനിക്കായി എന്തൊക്കെയോ ബാക്കി വെച്ചിട്ടുണ്ട്....ഇതാ ഞാന്‍ വരുന്നു.....ഇനി കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം.....

2011 മേയ് 14, ശനിയാഴ്‌ച

അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011


അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011
ചെറുകഥയ്ക്കുള്ള അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011
സലീം അയ്യനത്തിന്റെ മൂസാട് എന്ന കഥയ്ക്ക് അര്‍ഹമായി....അബുദാബി സോഷ്യല്‍ സെന്റെറില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത്‌ ഫാസിലില്‍ നിന്നും സലീം അയ്യനത്ത് സ്വീകരിക്കുന്നു. ഇത് രണ്ടാം തവണയാണ് ഈ കഥ പുരസ്കാരം നേടുന്നത്.

2011 മാർച്ച് 14, തിങ്കളാഴ്‌ച

ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......


അവള്‍ എന്നോട് ചോദിച്ചു...
നമ്മുടെ വസന്തവും ഗ്രീഷ്മവും
പോയ്മറഞാല്‍ പിന്നെ
ഞാന്‍ ആരെ പ്രതീക്ഷിക്കും.....
ഞാന്‍ പറഞ്ഞു...
നമുക്കായ് ഒരു കാലം വരാനുണ്ട്...
ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......

മഷിപ്പേനകള്‍.....


എന്റെ് ആത്മാവിന്റെ
വേദനയോപ്പാന്‍
നിനക്കാവുമായിരുന്നെങ്കില്‍
നിന്റെ ശരീരം
ഒരു തൂവാലയായി
നല്കുൂമായിരുന്നു...
ഞെട്ടറ്റു വീണ
മഞ്ഞയിലകള്‍ പോലെ..
രണ്ടിതളുകള്‍ പറിഞ്ഞു പോയ
പൂ പോലെ...
ഒരു ചിന്തയിലും ഭ്രമിക്കാതെ
ഉഴറിയോടുന്ന ..മഷിപ്പേനകള്‍.....
ആര്ക്കോു വേണ്ടി
കോറിയിടപ്പെടുന്ന
കനമുള്ള അക്ഷരങ്ങള്‍....
പിച്ചിക്കീറി എറിഞ്ഞ
വെളുത്ത കടലാസിലെ...
കറുത്ത അക്ഷരങ്ങള്‍ പോലെ...
നമ്മള്‍ വേര്‍പിരിയുന്നു...

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011


ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011

ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്‌കാരം 2011 സലീം അയ്യനത്തിന്റെ " മൂസാട് " എന്ന കഥ അവാര്‍ഡിന് അര്‍ഹമായി.
ദുബായ് ഷെയ്ഖ്‌ റാഷിദ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ അമ്മ ശ്രീമതി സുഗതകുമാരി ശ്രീ സലീം അയ്യനത്തിനു പുരസ്ക്കാരം നല്‍കുന്നു...K . M അബ്ബാസ് , കുഴൂര്‍ വില്‍സണ്‍ ,ഇസ്മയില്‍ മേലടി എന്നിവര്‍ സമീപം